Home » Blog » Kerala » മോജ്താബ് ഖമനേയി സ്വവർ​ഗാനുരാ​ഗിയെന്ന് സിഐഎ റിപ്പോർട്ട്; ശരിവച്ച് ട്രംപ്
4

വാഷിങ്ടൺ: ഇറാന്റെ പുതിയ സുപ്രീം ലീഡറായി തെരഞ്ഞെടുക്കപ്പെട്ട മൊജ്താബ ഖമനേയി സ്വവർ​ഗാനുരാ​ഗിയെന്ന് കേന്ദ്ര ഇന്റലിജൻസ് ഏജൻസി (സിഐഎ)യുടെ കണ്ടെത്തൽ. അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സിഐഎ നൽകിയ വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മൊജ്തബ ഖമെനെയി സ്വവർ​ഗാനുരാ​ഗിയാണെന്ന സൂചനകളാണ് സിഐഎ നൽകിയതെന്ന് ട്രംപ് പറഞ്ഞു.

“അവർ അങ്ങനെ പറഞ്ഞിട്ടുണ്ട്. എന്നാൽ അത് സിഐഎ മാത്രം പറഞ്ഞതാണോ എന്നെനിക്ക് വ്യക്തമല്ല. പലരും ഇതേ കാര്യം പറയുന്നുണ്ട്. അത് ആ രാജ്യത്തിന്റെ സാഹചര്യത്തിൽ അദ്ദേഹത്തിന് നല്ല തുടക്കമല്ല” – ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപിൻറെ പ്രതികരണം.

അമേരിക്കൻ ഇന്റലിജൻസ് ബ്രിഫിംഗിനിടെ മൊജ്തബ ഖമെനെയി സ്വവർ​ഗാനുരാ​ഗിയാണെന്ന വിവരം കേട്ടപ്പോൾ ട്രംപ് അതിശയിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ കാരണത്താൽ തന്നെ അദ്ദേഹത്തിന്റെ ഭരണയോഗ്യതയെക്കുറിച്ച് പിതാവായ അയത്തുള്ള അൽ ഖമനേയി ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.