images (5)

ഡൽഹി: മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായവരിൽ മലയാളിയും. എറണാകുളം പിറവം സ്വദേശിയാണെന്നാണ് വിവരം. എന്നാൽ ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. പിറവത്തെ ബന്ധുക്കൾക്ക് വിവരം ലഭിച്ചതായാണ് ഒടുവിലെ വിവരം.

അതെസമയം  5 ഇന്ത്യാക്കാർക്കായി തെരച്ചിൽ തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക ഭരണകൂടവുമായി ചേർന്നാണ് രക്ഷാ പ്രവർത്തനമെന്നും മൊസാംബിക്കിലെ ഇന്ത്യൻ ഹൈ കമ്മീഷൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്.

അപകടത്തിൽ 3 ഇന്ത്യക്കാർ മരിക്കുകയും മലയാളിയടക്കം 5 പേരെ കാണാതാവുകയും ചെയ്തു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. 21 പേരാണ് ആകെ ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ 14 പേർ സുരക്ഷിതരാണ്. എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യൻ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. ബന്ധപ്പെടാനുള്ള നമ്പര്‍ ഹൈക്കമ്മീഷണര്‍‌ പുറത്തിറക്കിയിട്ടുണ്ട്. +258-870087401 (m), +258-821207788 (m), +258-871753920 (WhatsApp)

Leave a Reply

Your email address will not be published. Required fields are marked *