Home » Blog » Kerala » മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കാം
199de49da6b7f68dd50ff5a51df18016b94d6508f170d252afbcc720610f1b6f.0

മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ജനുവരി 10 ന് റെഡ് അലേര്‍ട്ട് ലെവലായ 190 മീറ്ററില്‍ എത്തിയതായും പരമാവധി ജലനിരപ്പായ 192.63 മീറ്ററില്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കാട് പവര്‍ ഹൗസില്‍ പൂര്‍ണതോതില്‍ ഉല്‍പാദനം നടക്കാത്തതിനാല്‍ ശബരിഗിരി പവര്‍ ഹൗസില്‍ നിന്നു പുറന്തള്ളുന്ന ജലം മൂലമാണ് മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നത്.

ഡാം തുറന്നാല്‍ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാം എന്നതിനാല്‍ കക്കാട്ടാറിന്റെയും, പ്രത്യേകിച്ച് മൂഴിയാർ ഡാം മുതൽ കക്കാട് പവർഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.