Home » Blog » kerala Max » മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നൽകി ഇന്ത്യ സഖ്യം
16

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ ഇന്ത്യ സഖ്യം നോട്ടീസ് നൽകി. ലോക്സഭയിലും രാജ്യസഭയിലും പ്രത്യേകം നോട്ടീസുകളാണ് നൽകിയത്. 130 പേർ ലോക്സഭയിൽ നിന്നും 63 പേർ രാജ്യസഭയിൽ നിന്നും നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന നോട്ടീസ് ആദ്യമായിട്ടാണ് സഭയിലെത്തുന്നത്.

ഏഴ് ആരോപണങ്ങളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇന്ത്യ സഖ്യം ഉന്നയിച്ചിട്ടുള്ളത്. പക്ഷാപാതപരവും വിവേചനപരവുമായ പെരുമാറ്റം, തിരഞ്ഞെടുപ്പ് തട്ടിപ്പ് അന്വേഷണത്തെ ബോധപൂർവം തടസ്സപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്.