Home » Blog » kerala Max » മുഖ്യൻ സസ്പെൻസ് തുടരുന്നു! രാഹുലിന്റെ വസതിയിൽ നിർണായക കൂടിക്കാഴ്ച
CONGRESS-1 (1)

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം പടിവാതിൽക്കൽ നിൽക്കെ, കെ.സി. വേണുഗോപാലിനെ അടിയന്തരമായി വസതിയിലേക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി. അതീവ രഹസ്യ കൂടിക്കാഴ്ചയാണ് നിലവിൽ രാഹുലിന്റെ വസതിയിൽ നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അന്തിമ ചർച്ചകൾക്കായാണ് ഈ അപ്രതീക്ഷിത കൂടിക്കാഴ്ചയെന്നാണ് സൂചന.

രാഹുലിന്റെ വിളി വന്നതിന് പിന്നാലെ കെ.സി. വേണുഗോപാൽ തന്റെ വസതിയിൽ നിന്ന് ഉടൻ തന്നെ പുറപ്പെട്ടു. അതേസമയം, ഹൈക്കമാൻഡ് നിരീക്ഷകരായ ദീപ ദാസ് മുൻഷിയും മുകുൾ വാസ്നിക്കും ഡൽഹിയിൽ തന്നെ തുടരുകയാണ്. ഇവർ ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് തിരിക്കുമെന്നാണ് വിവരം. കെ.സി. വേണുഗോപാലും ഇവർക്കൊപ്പം കേരളത്തിലേക്ക് വരുമോ എന്ന കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്ത് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ നിരീക്ഷകർ പങ്കെടുക്കുകയും മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും.