എംപ്ലോയ്മെന്റ് വകുപ്പു മുഖേന നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ18 വയസ്സ് പൂർത്തിയായ വരും 30 വയസ്സ് തികയാത്തവരുമായിരിക്കണം. പ്ലസ് ടു,വിഎച്ച്എസ്ഇ, ഐടിഐ,ഡിപ്ലോമ, ഡിഗ്രി കോഴ്സുകൾ പാസായി വിവിധ തൊഴിൽ നൈപുണ്യ കോഴ്സുകൾ ചെയ്യുന്നവർക്കും വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം.അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ മറ്റു സ്കോളർഷിപ്പ് ലഭിക്കുന്നവർക്കും സാമൂഹ്യ ക്ഷേമപെൻഷനുകൾ, വിവിധതരം സർവീസ് പെൻഷനുകൾ കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല
https ://eemploymen.kerala. gov.in/ എന്ന പോർട്ടൽ മുഖേന അപേക്ഷിക്കാം. ഫോൺ 04994255582
