Home » Blog » Kerala » ‘മുഖ്യമന്ത്രി’,താക്കീതിന് പുല്ലുവില; വണ്ടൂരിൽ വി ഡി സതീശനെ അനുകൂലിച്ച്‌ ഫ്ലക്സ്‌ ബോർഡ്
14

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ച വേണ്ടെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ അനുകൂലിച്ച്‌ ഫ്ലക്സ്‌ ബോർഡ്. എ പി അനിൽകുമാറിന്റെ മണ്ഡലത്തിലാണ് വി ഡി സതീശനെ അനുകൂലിച്ച്‌ ഫ്ലക്സ്‌ ബോർഡ് ഉയർന്നത്.

മലപ്പുറം വണ്ടൂരിലാണ് ഫ്ലെക്സ് ബോർഡ്‌ സ്ഥാപിച്ചത്. ‘വി ഡി എസ് നയിക്കും, കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ’ എന്ന വാചകങ്ങളാണ് ഫ്ലക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വണ്ടൂർ ബൈപാസ് റോഡിലും പൂക്കളത്തുമാണ് നിലവിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.