ന്യൂഡൽഹി: സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കിൽ അതീവ ഗുരുതരമെന്ന് കെ.സി വേണുഗോപാൽ. മുകുന്ദന്റെ പ്രസ്താവന പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുകുന്ദനുമായി ഫോണിൽ ബന്ധപ്പെട്ടെന്ന വാർത്തയും കെ.സി വേണുഗോപാൽ തള്ളിയില്ല. നാട്ടികയിലെ സിപിഎം സ്ഥാനാർഥി ഗീതാ ഗോപിയുടേത് പേയ്മെന്റ് സീറ്റാണോയെന്ന് സംശയമുണ്ടെന്നും പാർട്ടിയിൽ ഇപ്പോൾ പണത്തിനാണ് സ്വാധീനമെന്നുമാണ് സി.സി മുകുന്ദൻ പറഞ്ഞത്. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും കോൺഗ്രസും ബിജെപിയും തന്നെ സമീപിച്ചതായും മുകുന്ദൻ വ്യക്തമാക്കി.
