<strong>മുംബൈ</strong>: മഹാരാഷ്ട്രയിലെ ജ്വല്ലറിയില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന ആഭരണങ്ങള്‍ കവര്‍ന്നു. പാല്‍ഘറിലെ ലക്ഷ്മി ജ്വല്ലേഴ്സിലാണ് കവര്‍ച്ച നടന്നത്. വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂവര്‍സംഘം കടയുടെ അകത്ത് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.മഹാരാഷ്ട്രയിലെ പാല്‍ഘറിലുള്ള കടയിലേക്ക് ബുള്ളറ്റ് പ്രൂഫ് എന്ന് തോന്നിക്കുന്ന തരം വസ്ത്രം ധരിച്ചെത്തിയ മൂന്ന് പേര് തോക്ക് ചൂണ്ടി ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ കവരുകയായിരുന്നു.
നാടന്‍ പിസ്റ്റളുകളും റൈഫിളുകളുമായി നില്ക്കുന്നതും പിന്നീട് കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കി നടന്നുപോകുന്നതും മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ കാണാം. മറ്റ് ആളുകള്‍ എത്തുന്നത് തടയാനായി ആകാശത്തേക്ക് വെടിയുതിര്‍ത്ത ശേഷം ഇവര്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
