മികച്ച പ്രേക്ഷക പിന്തുണ; ബുക്കിംഗിൽ കുതിപ്പ് തുടർന്ന് ‘കണ്ണപ്പ’ !

വിഷ്ണു മഞ്ചു നായകനായി എത്തിയ ചിത്രമാണ് കണ്ണപ്പ. ഇപ്പോഴിതാ നാലാം ദിനവും മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ കുതിപ്പ് തുടരുകയാണ് ചിത്രം. 24 മണിക്കൂറിൽ തൊണ്ണൂറായിരത്തിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. പാൻ-ഇന്ത്യൻ ചിത്രത്തിൽ ഇതിഹാസ കഥാപാത്രമായ കിരാതയായി മോഹൻലാലും രുദ്രയായി പ്രഭാസും ശിവനായി അക്ഷയ് കുമാറും പ്രേക്ഷകരുടെ മനസ്സ് നിറച്ചിരിക്കുകയാണ്.

പ്രായഭേദമന്യേ എല്ലാവരും ചിത്രത്തെ ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിനായി എത്തിയിരിക്കുന്നത്. മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. എവിഎ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മ്മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്തിരിക്കുന്നതാണ് ചിത്രം. അർപ്പിത് രങ്ക, ബ്രഹ്മാനന്ദൻ, ശിവ ബാലാജി, ബ്രഹ്മാജി, കൗശൽ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദൻ തുടങ്ങി ഒട്ടനവധി താരങ്ങളാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *