രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പെണ്ണും പൊറാട്ടും. ഐഎഫ്എഫ്എഫ്ഐയില്‍ പ്രീമിയര്‍ നടന്ന ചിത്രത്തിന് ഐഎഫ്എഫ്എഫ്‍കയിലും നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. തിയറ്റർ റിലീസിലും മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം സമീപകാലത്ത് തിയറ്റര്‍ റിലീസിന് മുന്‍പേ ഒടിടി അവകാശം വില്ക്കാന് കഴിഞ്ഞ മലയാളത്തിലെ അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരുന്നത്. ഇപ്പോഴിതാ പെണ്ണും പൊറാട്ടും സിനിമ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാവും.
സുട്ടു എന്ന നായയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ടൊവിനോ തോമസ് ആണ് ഈ നായയ്ക്ക് ശബ്ദം പകര്‍ന്നിരിക്കുന്നത് എന്നതും കൗതുകം. ഫാന്റസിയും സോഷ്യൽ സറ്റയറും ചേർത്തിണക്കുന്ന കഥാപരിസരമാണ് ചിത്രത്തിന്റേത്. കർഷകത്തൊഴിലാളികളും യുവാക്കളും അടങ്ങുന്ന സാധാരണക്കാരായ ഗ്രാമവാസികളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. കോമഡിയിലും ആക്ഷനിലും ഉൾപ്പെടെ, ഭൂരിഭാഗം കഥാപാത്രങ്ങളും പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത്, എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ പുതുമകൾ അവതരിപ്പിച്ച നിർമ്മാതാവ് സന്തോഷ് ടി. കുരുവിളയുടെ എസ്ടികെ ഫ്രെയിംസ് ആണ് ചിത്രം നിർമ്മിച്ചത്.
കാസ്റ്റിംഗ് ഡയറക്ടറായി തുടക്കം കുറിച്ച് പിന്നീട് അഭിനേതാവായും നായകനായും ശ്രദ്ധ നേടിയ രാജേഷ് മാധവൻ, ഇപ്പോൾ സംവിധായകനായി ‘പെണ്ണും പൊറാട്ടും’ അവതരിപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ മുൻ അനുഭവങ്ങളും ചലച്ചിത്ര മേളകളിലെ അംഗീകാരങ്ങളും സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു. ഐഎഫ്എഫ്കെയ്ക്ക് മുന്‍പ് ഗോവയിൽ ഗാല പ്രീമിയർ വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു
