Home » Blog » Kerala » മികച്ച നടൻ മമ്മൂട്ടി, നടി കല്യാണി;കലാഭവൻ മണി മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു
lokah-mammootty-1757395745

കലാഭവൻ മണിയുടെ സ്മരണാർത്ഥം നൽകുന്ന കലാഭവൻ മണി മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി നേടി. മികച്ച നടി കല്യാണി.

കളങ്കാവലിലെ പ്രകടനമാണ് മമ്മൂട്ടിയെ അവാർഡിന് അർഹമാക്കിയത്. ലോകയിലെ ചന്ദ്രയായുള്ള പ്രകടനമാണ് കല്യാണിക്ക് അവാർഡ് നേടിക്കൊടുത്തത്. നിവിൻ പോളി നായകനായെത്തിയ സർവ്വം മായയാണ് മികച്ച സിനിമ.

കലാഭവൻ മണിയുടെ 55-ാം ജന്മദിനമായ ജനുവരി ഒന്നിനോടനുബന്ധിച്ചാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. എക്കോ എന്ന ചിത്രത്തിലൂടെ ദിൻജിത്ത് അയ്യത്താൻ മികച്ച സംവിധായകനായി. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.