മലയാള സിനിമ ലോകം ആകാംഷയോടെ കാത്തിരുന്ന 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടിയായി ഷംല ഹംസ. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയിത്തിലൂടെയാണ് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ പുരസ്‌കാരങ്ങൾ നിർണയിച്ചത്. 128 എൻട്രികൾ ആണ് പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് വന്നത്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.
