Home » Blog » Kerala » മാസം 50,000 രൂപ വരുമാനമുണ്ടോ? കൃത്യമായ പ്ലാനിംഗിലൂടെ സ്വന്തമാക്കാം 5 കോടിയുടെ സമ്പാദ്യം; വഴികൾ ഇങ്ങനെ
MONEY-TIPS-680x450

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെ കാലത്ത് വിരമിക്കൽ കാലത്തേക്ക് ഒരു വലിയ തുക സമ്പാദിച്ചുവെക്കുക എന്നത് ഏറെ നിർണായകമാണ്. 5 കോടി രൂപയുടെ ഒരു റിട്ടയർമെന്റ് ഫണ്ട് നിർമ്മിക്കാൻ വലിയ നിക്ഷേപമോ ലക്ഷങ്ങളുടെ ശമ്പളമോ വേണമെന്ന് പലരും കരുതുന്നു. എന്നാൽ കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ പ്രതിമാസം 50,000 രൂപ ശമ്പളമുള്ള ഒരാൾക്കും ഈ നേട്ടം കൈവരിക്കാനാകും. നിക്ഷേപത്തിൽ തുടർച്ച നിലനിർത്തുക, വരുമാനം കൂടുന്നതിനനുസരിച്ച് നിക്ഷേപ തുക വർദ്ധിപ്പിക്കുക എന്നീ രണ്ട് അടിസ്ഥാന തത്വങ്ങളാണ് ഇതിനായി പിന്തുടരേണ്ടത്. നിങ്ങളുടെ ശമ്പളത്തിന്റെ 30 ശതമാനമായ 15,000 രൂപ പ്രതിമാസം 12% ശരാശരി റിട്ടേൺ പ്രതീക്ഷിക്കുന്ന ഒരു എസ്‌ഐപിയിൽ (SIP) സ്ഥിരമായി നിക്ഷേപിച്ചാൽ, 31 വർഷം കൊണ്ട് നിങ്ങൾക്ക് 5.19 കോടി രൂപയുടെ ഫണ്ട് രൂപീകരിക്കാൻ സാധിക്കും.

 

എന്നാൽ, ഇത്രയും നീണ്ട 31 വർഷം കാത്തിരിക്കാൻ വയ്യാത്തവർക്ക് ലക്ഷ്യം വേഗത്തിലാക്കാൻ മറ്റൊരു വഴിയുണ്ട്.അതാണ് ‘സ്റ്റെപ്പ്-അപ്പ് എസ്‌ഐപി’ രീതി. തുടക്കത്തിൽ 15,000 രൂപ വെച്ച് എസ്‌ഐപി ആരംഭിക്കുകയും, ഓരോ വർഷവും നിക്ഷേപ തുകയിൽ 8 ശതമാനം വീതം വർദ്ധനവ് വരുത്തുകയും ചെയ്താൽ കളി മാറും. ഉദാഹരണത്തിന് ആദ്യ വർഷം 15,000 രൂപയാണെങ്കിൽ രണ്ടാം വർഷം അത് 16,200 രൂപയായും മൂന്നാം വർഷം 17,496 രൂപയായും ഉയർത്തുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ, കോമ്പൗണ്ടിംഗിന്റെ ശക്തിയാൽ വെറും 26 വർഷം കൊണ്ട് തന്നെ 5.57 കോടി രൂപയുടെ വലിയൊരു വിരമിക്കൽ ഫണ്ട് സ്വന്തമാക്കാൻ നിങ്ങൾക്ക് സാധിക്കും.