Home » Blog » Kerala » മാന്യത കാട്ടിയത് മണ്ടത്തരം ആയി; അണ്ടർ 19 ലോകകപ്പിൽ പാക് താരത്തിന്റെ അവിശ്വസനീയ റണ്ണൗട്ട്
Untitled-1-77-680x450

ണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പാകിസ്ഥാൻ താരം അലി റാസ പുറത്തായ രീതി ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 47-ാം ഓവറിലായിരുന്നു നാടകീയമായ ഈ റണ്ണൗട്ട്. അനായാസം ക്രീസിലെത്താമായിരുന്നിട്ടും താരം കാണിച്ച അശ്രദ്ധ പാകിസ്ഥാൻ്റെ പത്താം വിക്കറ്റ് നഷ്ടമാകുന്നതിലേക്കും കളി തോൽക്കുന്നതിലേക്കും നയിച്ചു.

ഇംഗ്ലണ്ട് ഫീൽഡർ എറിഞ്ഞ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തുമ്പോൾ അത് തടസ്സപ്പെടുത്താതിരിക്കാൻ അലി റാസ വഴിമാറിക്കൊടുക്കുകയായിരുന്നു. എന്നാൽ ക്രീസിനുള്ളിൽ കയറി ബാറ്റ് കുത്തുന്നതിന് മുൻപായിരുന്നു താരത്തിന്റെ ഈ ‘മാന്യത’. ഈ അവസരം മുതലെടുത്ത ഇംഗ്ലണ്ട് നായകനും വിക്കറ്റ് കീപ്പറുമായ തോമസ് റ്യൂ നിഷ്പ്രയാസം റാസയെ റണ്ണൗട്ടാക്കി. അവിശ്വസനീയമായ ഈ മണ്ടത്തരത്തിന് സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് പാക് താരത്തിന് നേരിടേണ്ടി വരുന്നത്

മത്സരത്തിൽ 37 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് കാലബ് മാത്യു ഫാൽക്കണറുടെ അർദ്ധ സെഞ്ച്വറി മികവിൽ 210 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിൽ പാക് ക്യാപ്റ്റൻ ഫർഹാൻ യൂസഫ് 65 റൺസെടുത്ത് പൊരുതിയെങ്കിലും മറ്റ് താരങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചില്ല. അലി റാസയുടെ അപ്രതീക്ഷിത പുറത്താകൽ പാക് ഇന്നിങ്സിന് അന്ത്യം കുറിച്ചു.