തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നു. ‘മുഖാമുഖം’ എന്ന പേരിലായിരിക്കും പ്രസ് ക്ലബ്ബുകൾ സംഘടിപ്പിക്കുന്ന ഈ പരിപാടി നടക്കുന്നത്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിലായിരിക്കും സംവാദം നടക്കുക. ഇതിൽ എറണാകുളത്താണ് ആദ്യ സംവാദ പരിപാടി. സാധാരണഗതിയിൽ നടക്കാറുള്ള പത്രസമ്മേളനത്തിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഈ സംവാദം.
