Home » Blog » Cinema » മാധവനൊപ്പം സ്വാസികയും നിമിഷ സജയനും; ‘ലെഗസി’ ടീസർ പുറത്തിറങ്ങി
7

ആർ.മാധവൻ പ്രധാനവേഷത്തിലെത്തുന്ന തമിഴ് സീരിസുമായി നെറ്റ്ഫ്ലിക്സ്. മാധവനൊപ്പം സ്വാസിക വിജയ്​യും നിമിഷ സജയനും ഗൗതം കാർത്തികും ഗുൽഷന്ദ് ദേവയ്യയും അഭിഷേക് ബാനർജിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചാരുകേശ് ശേഖർ സംവിധാനം ചെയ്യുന്ന ലെഗസി നിർമിക്കുന്നത് കല്യാൺ സുബ്രഹ്മണ്യവനും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും ചേർന്നാണ്. സീരിസിന് സംഗീതം നൽകിയിരിക്കുന്നത് മാസ്ട്രോ ഇളയരാജയാണ്.

ഗാങ്സ്റ്റർ പവർ പൊളിറ്റിക്സിന്റെ കഥ പറയുന്ന ചിത്രത്തിൽ മാധവൻ പെരിയവർ എന്ന ഗാങ്സ്റ്ററായാണ് എത്തുന്നത് എന്നാണ് ടീസര്‍ നൽകുന്ന സൂചനകൾ. ‘സാമ്രാജ്യവും സിംഹാസനവും എല്ലാമുണ്ട്, എന്നാൽ കിരീടം ധരിക്കേണ്ട അർഹത ആർക്കാണ്’ എന്ന ടാഗ്​ലൈനോടെയാണ് ടീസർ ഇറങ്ങിയിരിക്കുന്നത്. ബോളിവുഡ് നടൻ ഗുല്‍ഷൻ ദേവയ്യയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് ലെഗസി. ശക്തമായ ഗാങ്സ്റ്റർ കഥ പറയുന്ന സീരീസ് തമിഴ്, ഹിന്ദി തെലുഗു, കന്നഡ, മലയാളം എന്നീ ഭാഷകളിലായി സിരീസ് എത്തും. സീരിസിന്റെ റിലീസ് തീയതി നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിട്ടില്ല.

ബോക്സ്ഓഫീസിൽ ഹിറ്റ് അടിച്ച ധുരന്ദറിന്റെ വിജയത്തിന് ശേഷം മാധവൻ ലീഡ് റോളിലെത്തുന്ന സീരിസാണ് ‘ലെഗസി’. ജി.ഡി നായ്ഡുവിന്‍റെ ബയോപിക്കിലും മാധവനാണ് നായ്ഡുവായി വേഷമിട്ടത്. കൃഷ്ണകുമാർ രാമകുമാർ സംവിധാനം ചെയ്ത ചിത്രം ഏപ്രിലിൽ തിയറ്ററിലെത്തും.

/**for adding 05-02-2026*/