മരട് നഗരസഭയിൽ പൂ കൃഷിക്ക് തുടക്കം

മരട് നഗരസഭയിൽ അമൃത് മിത്ര പദ്ധതി പ്രകാരം കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റ് പരിസര ശുചീകരണങ്ങളുടെ ഭാഗമായി പച്ചക്കറി കൃഷി നടത്തുന്നതോടൊപ്പം ഓണത്തിന് പൂക്കളമൊരുക്കാൻ പാകമാകുന്ന രീതിയിൽ ചെണ്ടുമല്ലി തൈകൾ നട്ടു. നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ ചെണ്ടുമല്ലി തൈകൾ നട്ടുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

സി.ഡി.എസ് ചെയർപേഴ്സൺ അനില സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായ ശോഭ ചന്ദ്രൻ, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, ചന്ദ്രകലാധരൻ, മിനി ഷാജി, പി.ഡി. രാജേഷ്, നഗരസഭാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.പി. സന്തോഷ്, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ തസ്നി തുടങ്ങിയവർ പങ്കെടുത്തു.

ചീര, പയർ, വെണ്ട തുടങ്ങിയ കൃഷികളും കുടുംബശ്രീയുടെ നേതൃത്വത്തിൽ അമൃത് മിത്ര പദ്ധതി പ്രകാരം വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിൽ ചെയ്തു വരുന്നുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *