മരടിൽ മഹാത്മ അയ്യങ്കാളി പാർപ്പിട സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയായി

മരട് നഗരസഭയിൽ പ്രദേശത്തെ പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച മഹാത്മ അയ്യങ്കാളി പാർപ്പിട സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയായി. എട്ട് കുടുംബങ്ങൾക്കായി നിർമ്മിച്ചിരിക്കുന്ന ഫ്ലാറ്റിൽ ഓരോ കുടുംബത്തിനും ലിവിങ് റൂം , കിച്ചൻ, ബാൽക്കണി, രണ്ട് ബാത്റൂം അറ്റാച്ചഡ് ബെഡ്റൂം എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 6856 ചതുരശ്ര യടിയിലാണ് പാർപ്പിട സമുച്ചയത്തിന്റെ നിർമ്മാണം.

നഗരസഭയിലെ

മുപ്പതാം ഡിവിഷനിലാണ് ഫ്ലാറ്റ് ഒരുക്കിയിരിക്കുന്നത്. 2015 -16 കാലഘട്ടത്തിലാണ് 87.88 ലക്ഷം രൂപയ്ക്ക് 20 സെൻ്റ് ഭൂമി വാങ്ങുന്നത്. 2.68 കോടി രൂപയാണ് നിർമ്മാണ ചിലവ്. നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യമായാണ് അർഹരായ ഗുണഭോക്താക്കൾക്ക് ഫ്ലാറ്റ് സമുച്ചയം രജിസ്റ്റർ ചെയ്ത് നൽകുന്നത്.

ഫ്ലാറ്റ് സമുച്ചയത്തിന്റെ താക്കോൽദാനം ഇന്ന്‌ (ജൂൺ അഞ്ച് )രാവിലെ 10.30 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും. ഹൈബി ഈഡൻ എംപി എഗ്രിമെൻ്റ് കൈമാറും. നഗരസഭ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിക്കും. കെ ബാബു എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

More From Author

Leave a Reply

Your email address will not be published. Required fields are marked *