തിരുവനന്തപുരം: യുവ വോട്ടർമാരെ തെരഞ്ഞെടുപ്പിലേക്ക് ആകർഷിക്കാൻ ‘മധുരമുള്ള വോട്ട്’ എന്ന പ്രത്യേക ക്യാംപെയ്നുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. കന്നി വോട്ടർമാർക്ക് ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യാനാണ് തീരുമാനം. തിരഞ്ഞെടുത്ത ബൂത്തുകളിലാണ് ഈ പദ്ധതി നടപ്പാക്കുക. യുവാക്കളെ വോട്ടെടുപ്പിൽ കൂടുതൽ പങ്കാളികളാക്കുക എന്നതാണ് ലക്ഷ്യം.
ഇതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തന്‍ യു ഖേല്‍ക്കര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തവണ സംസ്ഥാനത്ത് 4,66,408 കന്നി വോട്ടർമാരാണ് ഉള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവർ നിർണായക സ്വാധീനം ചെലുത്തുമെന്ന് വിലയിരുത്തുന്നു.
