മദ്യപിച്ച് സ്വന്തം ആരോഗ്യംപോലും നഷ്ടപ്പെട്ടവരാണ് വേദിയില്‍ വന്ന് ലഹരിയെക്കുറിച്ച് സംസാരിക്കുന്നത്; വിനായകന്‍

ഹരിക്കെതിരെ സംസാരിക്കുന്നവരെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ വിനായകന്‍. മദ്യപിച്ച് സ്വന്തം ആരോഗ്യംപോലും നഷ്ടപ്പെട്ട്, എഴുന്നേറ്റുനില്‍ക്കാന്‍ പരസഹായം വേണ്ടവരാണ് പൊതുവേദിയില്‍ വന്നിരുന്ന് ലഹരിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ച്. ഇത് കോമഡിയാണെന്നും ദുരന്തമാണെന്നും വിനായകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

”കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നില്‍ക്കാന്‍ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാര്‍ പൊതു വേദിയില്‍ വന്നിരുന്ന് ഡ്രഗിനെ പറ്റി പറയുന്നത് കോമഡിയാണ്. ദുരന്തവും. മയക്കുന്നതെല്ലാം മയക്കുമരുന്നാണ്. കള്ളാണേലും കഞ്ചാവാണേലും പെണ്ണാണേലും.

മറ്റുള്ളവരുടെ തോളില്‍ തൂങ്ങി പൊതുവേദിയില്‍ വന്നിരുന്ന്, ടെക്‌നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നത്. ചത്ത ഈ ശവങ്ങളെ പൊതുവേദിയില്‍ കൊണ്ടുവന്ന് ഇരുത്തല്ലേ. ചാകാറായാല്‍ വീട്ടില്‍ പോയിരുന്ന് ചത്തോളണം.

More From Author

Leave a Reply

Your email address will not be published. Required fields are marked *