മടങ്ങാം മഷിപ്പേനയിലേക്ക്’ ക്യാമ്പയിന്  തുടക്കം

വടകര നഗരസഭയിൽ ഹരിതകേരളം മിഷന്റെ നെറ്റ്  സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായി ‘മടങ്ങാം മഷിപ്പേനയിലേക്ക്’ ക്യാമ്പയിന് തുടക്കമായി. സ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം  മേപ്പയിൽ എസ് ബി സ്കൂളിൽ  നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോഓഡിനേറ്റർ പിടി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.

കൗൺസിലർമാരായ എൻ കെ പ്രഭാകരൻ, റീഷ്ബരാജ്, ലീബ,  ഹെഡ്മാസ്റ്റർ സജേഷ്,
ടിവി ഹരിദാസൻ എന്നിവർ  സംസാരിച്ചു. പിടിഎ ഭാരവാഹികൾ, ഹരിത കേരളം മിഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് മഷിപ്പേന വിതരണവും നടന്നു. നഗരസഭയിലെ മുഴുവൻ യുപി, ഹൈസ്കൂൾ വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകൾക്ക് പകരം ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്ന മഷിപ്പേനയിലൂടെ മാലിന്യത്തിന്റെ അളവ് കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

More From Author

Leave a Reply

Your email address will not be published. Required fields are marked *