Home » Blog » crime » മകന്റെ രോഗം മാറാന്‍ പതിമൂന്നുകാരിയായ മകളെ ബലി നല്‍കി, പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മരത്തടി കുത്തിക്കയറ്റി, തല മുറിച്ച് രക്തം ശേഖരിച്ചു, ശേഷം മൃതദേഹം തോട്ടത്തില്‍ കുഴിച്ചിട്ടു”; അമ്മയും മന്ത്രവാദിയും കൂട്ടാളിയും അറസ്റ്റില്‍
4

റാഞ്ചി: ഝാര്‍ഖണ്ഡില്‍ മകന്റെ രോഗം മാറുന്നതിന് 13 വയസുകാരിയെ ബലി നല്‍കി. ഇളയമകന്റെ രോഗം മാറുന്നതിനായാണ് മാതാപിതാക്കള്‍ തങ്ങളുടെ പതിമൂന്നുകാരിയായ മകളെ ബലി നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ 35 വയസ്സുകാരിയായ അമ്മയെയും മന്ത്രവാദിനിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹസരീബാഗിലെ കുസുംഭ ഗ്രാമത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദിനിയായ ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരാണ് പിടിയിലായത്.

ഇളയ മകന്റെ രോഗശാന്തിക്കായി രശ്മി ദേവി, ഗ്രാമത്തിലെ മന്ത്രവാദിനിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരന്നു. മകന്റെ രോഗം മാറണമെങ്കില്‍ കന്യകയെ ബലി നല്‍കണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് 24ാം തീയതി ഗ്രാമവാസികളെല്ലാം രാമനവമി ആഘോഷങ്ങളുടെ തിരക്കിലായിരുന്ന സമയത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. ശാന്തി ദേവിയുടെ വീട്ടില്‍ വെച്ച് അമ്മയും ഭീം റാമും ചേര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൂജയുടെ ഭാഗമായി പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മന്ത്രവാദിനി മരത്തടി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതായും, രക്തം ശേഖരിക്കാനായി ഭീം റാം പെണ്‍കുട്ടിയുടെ തലയില്‍ മാരകമായി പരിക്കേല്‍പ്പിച്ചതായും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഒരു തോട്ടത്തില്‍ കുഴിച്ചിട്ടു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായാതായി വരുത്തിത്തീര്‍ത്ത് അന്വേഷണത്തെ വഴിതിരിച്ചുവിടാനായിരുന്നു പ്രതികള്‍ ശ്രമിച്ചത്. എന്നാൽ, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഫോറന്‍സിക് പരിശോധനയിലോ ഇത് സ്ഥിരീകരിക്കാനായില്ല. മകളെ ആരോ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു രശ്മി ദേവി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പിറ്റേദിവസം ഗ്രാമത്തിലെ ഒരു പാടത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.