‘ ഭാര്യയ്ക്ക് പാസ്‌പോര്‍ട്ടിന് ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്നത് ഞെട്ടിക്കുന്നു’; മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. പാസ്‌പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ല. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. പാസ്‌പോര്‍ട്ടിന് ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസരുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ല. ഇത് സ്ത്രീശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്ന കാലത്ത് പുരുഷാധിപത്യത്തിന്റെ ഭാഷയാണ് ഓഫീസര്‍ ഉപയോഗിച്ചത്. യുവതിയുടെ അപേക്ഷയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നും കോടതി ഉത്തരവിട്ടു.

More From Author

Leave a Reply

Your email address will not be published. Required fields are marked *