Home » Blog » kerala Mex » ഭരതനാട്യത്തിന്റെ രണ്ടാംഭാഗം ‘മോഹിനിയാട്ടം’ ചിത്രീകരണം പൂർത്തിയായി
w-1280,h-720,format-jpg,imgid-01keem7r725pzp0rv4d4defj6r,imgname-bharathanatyam-2--mohiniyattam-1767870030050

നടൻ സൈജു കുറുപ്പിന്റെ ഫാമിലി എന്റർടെയിനർ ഭരതനാട്യത്തിന്റെ രണ്ടാംഭാഗം ‘മോഹിനിയാട്ടം’ ചിത്രീകരണം പൂർത്തിയായി. സൈജു കുറുപ്പിന്റെ കരിയറിലെ മികച്ച സിനിമയായി പ്രേക്ഷകർ വിലയിരുത്തിയ ഭരതനാട്യം, ഒടിട്ടി റിലീസിനുശേഷം 100 മില്യണിലധികം പ്രേക്ഷകരാണ് കണ്ടത്.

 

ഭരതനാട്യത്തിന്റെ വിജയം രണ്ടാം ഭാഗമായ മോഹിനിയാട്ടത്തിലും ആവർത്തിക്കുമെന്ന് പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ഡാർക്ക് ഹ്യൂമർ വിഭാഗത്തിൽ വരുന്ന മർഡർ മിസ്റ്ററിയാണ് മോഹിനിയാട്ടം എന്ന സൂചനയാണ് മോഷൻ പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. സൈജു കുറുപ്പിന്റെ 150ാം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്. മോഹിനിയാട്ടം സംവിധാനം ചെയ്യുന്നത് കൃഷ്ണദാസ് മുരളിയാണ്. നിർമ്മാണം : ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ. രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്‌. ഛായാഗ്രഹണം : ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ.ശബ്ദമിശ്രണം : വിപിൻ നായർ.