ഭരണിക്കാവ് ബ്ലോക്ക് കാർഷിക പരിശീലന കേന്ദ്രം മന്ത്രി പി പ്രസാദ് 24ന് ഉദ്ഘാടനം ചെയ്യും

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കാർഷിക പരിശീലന കേന്ദ്രം  മേയ് 24 രാവിലെ 9.30 ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്  ഉദ്ഘാടനം ചെയ്യും.

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.എസ് അരുൺകുമാർ എം എൽ എ അധ്യക്ഷനാകും. യു പ്രതിഭ എം എൽ എ മുഖ്യപ്രഭാഷണം നടത്തും.

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിനെ 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി  നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിച്ച നിർവഹണ ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിക്കും.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി, ബി ഡി ഒ സി വി അജയകുമാർ, പഞ്ചായത്ത്  പ്രസിഡന്റുമാർ, ജില്ലാ- ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, സ്ഥിരം സമിതി അധ്യക്ഷന്മാർ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും

More From Author

Leave a Reply

Your email address will not be published. Required fields are marked *