ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ ട്രെയിനഴ്‌സിന് പരിശീലന പരിപാടി സംഘടിപ്പിച്ചു

സ്‌കൂള്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ (ബി. ആര്‍. സി. ) ട്രെയിനഴ്‌സിന് പരിശീലന പരിപാടി സംഘടിപ്പിച്ചു.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരും ജില്ലാഭരണകൂടവും വിദ്യാഭ്യാസ വകുപ്പും എല്ലാ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും, ദുരന്തം നേരിടാന്‍ വിദ്യാര്‍ത്ഥികളെ തയ്യാറാക്കുക എന്നത് വലിയ ഉത്തരവാദിത്വമാണെന്നുംഅതിന് അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്നും യോഗത്തിൽ അധ്യക്ഷനായിരുന്ന ജില്ലാ കളക്ടര്‍ എന്‍. എസ്. കെ ഉമേഷ് പറഞ്ഞു.

ജില്ലയിലെ 16 ബി.ആര്‍.സിയില്‍ നിന്നുള്ള ട്രെയിനര്‍മാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ കോ ഓഡിനേറ്റര്‍ എം. അഭിമന്യു എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *