ബ്രഹ്‌മാണ്ഡ ചിത്രം ‘വൃഷഭ’ ഫസ്റ്റ് ലുക്കും റിലീസ് തീയതിയും പുറത്തുവിട്ട് മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രമാണ് ‘വൃഷഭ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റിലീസ് തീയതിയും പുറത്തുവിട്ടു. ഒക്ടോബര്‍ 16 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മുടി നീട്ടിയ ലുക്കില്‍ ഒരു യോദ്ധാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ഫസ്റ്റ് ലുക്കിലുള്ളത്.

‘ഇത് സ്‌പെഷ്യല്‍ ആണ്. എന്റെ എല്ലാ ആരാധകര്‍ക്കും വേണ്ടി ഞാന്‍ ഇത് സമര്‍പ്പിക്കുന്നു. എന്റെ ജന്മദിനത്തില്‍ ഇത് റിലീസ് ചെയ്യുന്നത് അതിനെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു. നിങ്ങളുടെ സ്‌നേഹമാണ് എപ്പോഴും എന്റെ ഏറ്റവും വലിയ ശക്തി’, എന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന വൃഷഭ തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില് മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. റോഷന്‍ മെക, ഷനായ കപൂര്‍, സഹ്‌റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശോഭ കപൂര്‍, എക്താ ആര്‍ കപൂര്‍, സികെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ഇമോഷണല്‍ ഡ്രാമ ഴോണറില്‍പ്പെടുന്ന ഒരച്ഛനും മകനും ഇടയിലുള്ള ബന്ധം പശ്ചാത്തലമാക്കുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഇമോഷന്‍സിനും വിഎഫ്എക്‌സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും. ചിത്രത്തില്‍ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ സ്ഥാനം കൈകാര്യം ചെയ്യുന്നത് മൂണ്‍ലൈറ്റ്, ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബിംഗ്, മിസോറി തുടങ്ങിയ അക്കാദമി അവാര്‍ഡ് നേടിയ സിനിമകളില്‍ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ആയിരുന്ന നിക്ക് തര്‍ലോ ആണ്. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വൃഷഭ.

More From Author

Leave a Reply

Your email address will not be published. Required fields are marked *