Home » Blog » Business » ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം മംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു
12

മംഗളൂരു: 163 വര്‍ഷത്തെ വിശ്വസ്തപാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം മംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡി.കെ. ശിവകുമാര്‍ (കര്‍ണാടക ഉപമുഖ്യമന്ത്രി) ഓണ്‍ലൈനായി ഷോറൂം ഉദ്ഘാടനം ചെയ്തു. സിനിമാതാരങ്ങളായ ഇമ്രാന്‍ ഹാഷ്മി, ഉപേന്ദ്ര റാവു എന്നിവര്‍ മുഖ്യാതിഥികളായി. ബോചെ (812 കി.മീ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് & ഗിന്നസ് റെക്കോര്‍ഡ് ജേതാവ്) ചടങ്ങില്‍ സന്നിഹിതനായി. ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട (ലോകസഭാംഗം) സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്‍പ്പനയും, ഡി. വേദവ്യാസ കമ്മത്ത് (കര്‍ണാടക നിയമസഭാംഗം) ആദ്യ ഡയമണ്ട് വില്‍പ്പനയും നടത്തി. ഇവാന്‍ ഡിസൂസ (നിയമസഭാ കൗണ്‍സില്‍ അംഗം) നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാഗമായി മംഗളൂരുവിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ സാമ്പത്തിക സഹായം വിതരണം ചെയ്തു. മനോജ് കുമാര്‍( മുന്‍ മേയര്‍), പൂര്‍ണിമ (മുന്‍ ഡെപ്യൂട്ടി മേയര്‍), ജഗദീഷ് അധികാരി (മുന്‍ എം.എല്‍.എ), മൊയ്തീന്‍ ബാവ (മുന്‍ എം.എല്‍.എ) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍, ലോകോത്തര ഡയമണ്ട്, വെള്ളിയാഭരണങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരം ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ ഹോള്‍സെയില്‍ നിരക്കില്‍ സ്വന്തമാക്കാം. അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ 50% വരെ കിഴിവ്.  2 ലക്ഷം രൂപയ്ക്ക് മുകളില്‍ അണ്‍കട്ട്, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്വര്‍ണനാണയം സൗജന്യമായി നേടാം. അഡ്വാന്‍സ് ബുക്കിംഗ് വഴി പണിക്കൂലിയില്ലാതെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനും സാധിക്കും. കൂടാതെ എല്ലാ പര്‍ച്ചേയ്സിനൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും.