812 കീ.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെയ്ക്ക് കര്‍ണാടക സര്‍ക്കാറിന്റെ ആദരം. കര്‍ണാടക നിയമസഭയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സ്പീക്കര്‍ യു.ടി. ഖാദര്‍ ബോചെയെ ആദരിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന നിരപരാധിയായ അബ്ദുല്‍ റഹീമിനെ രക്ഷിക്കുന്നതിനായി മോചനദ്രവ്യമായ 34 കോടി സമാഹരിക്കാന്‍ യാചകനായി റോഡിലിറങ്ങി തുക പിരിച്ചെടുത്ത് നല്കിയതോടൊപ്പം സ്വന്തം കൈയ്യില്‍ നിന്നും ഒരു കോടി രൂപ സംഭാവനയായി നല്‍കിയത് ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ആദരം.
