Home » Blog » kerala Max » ബിഹാറിൽ പുതിയ മാറ്റം, നിതീഷ് കുമാർ രാജ്യസഭയിലേക്ക്, മകൻ നിശാന്ത് ഉപമുഖ്യമന്ത്രിയായേക്കും
nitish_kumar

ണ്ട് പതിറ്റാണ്ടിലേറെ നീണ്ട ബിഹാർ മുഖ്യമന്ത്രി പദം ഒഴിഞ്ഞു രാജ്യസഭയിലേക്ക് ചേക്കേറാൻ ഒരുങ്ങി നിതീഷ് കുമാർ. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതലുള്ള ആഗ്രഹമായിരുന്നു പാർലമെന്റിന്റെയും നിയമസഭയുടെയും ഇരുസഭകളിലും അംഗമാവുക എന്നത്. ലോക്‌സഭാ എംപി, എംഎൽഎ, എംഎൽസി എന്നീ നിലകളിൽ ഇതിനോടകം പ്രവർത്തിച്ച തനിക്ക് രാജ്യസഭാ അംഗത്വം കൂടി ലഭിക്കുന്നതോടെ ആ അഭിലാഷം പൂർത്തിയാകുമെന്ന് നിതീഷ് കുമാർ എക്സിലൂടെ വ്യക്തമാക്കി. രാജ്യസഭാ സ്ഥാനാർത്ഥിയായി അദ്ദേഹം ഇന്ന് പത്രിക സമർപ്പിക്കുമെന്നാണ് വിവരം.

നിതീഷ് കുമാർ പടിയിറങ്ങുമ്പോൾ ബിഹാറിൽ ബിജെപി പിന്തുണയോടെയുള്ള പുതിയ ഭരണസംവിധാനത്തിനാണ് വഴിയൊരുങ്ങുന്നത്. നിതീഷിന്റെ മകൻ നിശാന്ത് കുമാറിനെ പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് സൂചനകൾ. പുതിയ സർക്കാരിന് തന്റെ പൂർണ്ണമായ മാർഗ്ഗനിർദ്ദേശവും സഹകരണവും ഉണ്ടായിരിക്കുമെന്ന് നിതീഷ് കുമാർ അറിയിച്ചു.

രണ്ട് പതിറ്റാണ്ടായി തന്നിൽ വിശ്വാസമർപ്പിച്ച ബിഹാർ ജനതയ്ക്ക് നിതീഷ് കുമാർ നന്ദി രേഖപ്പെടുത്തി. ജനങ്ങളുടെ പിന്തുണയാണ് ബിഹാറിനെ ഇന്നത്തെ വികസനത്തിലേക്ക് നയിക്കാൻ കരുത്തായതെന്നും അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നുണ്ടെങ്കിലും ബിഹാറുമായുള്ള തന്റെ ബന്ധം തുടരുമെന്നും വികസിത ബിഹാർ കെട്ടിപ്പടുക്കാൻ എന്നും നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.