സെറ്റുകളിലെ സ്റ്റൈലിഷ് മേക്കിംഗ് കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച അമൽ നീരദ്, തന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ബാച്ച്‌ലർ പാർട്ടിയുടെ തുടർച്ചയുമായാണ് ഇത്തവണ എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം വന്നതോടെ സിനിമാ പ്രേമികൾ ആവേശത്തിലായെങ്കിലും മറ്റൊരു വിഭാഗം ആരാധകർ നിരാശയിലാണ്. മമ്മൂട്ടിയെ നായകനാക്കിയുള്ള ‘ബിലാൽ’ എന്ന ചിത്രത്തിനായി കാത്തിരുന്ന ആരാധകരാണ് അമൽ നീരദിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ആരാധകരുടെ പ്രതികരണം
‘ബിലാൽ’ വരുമെന്ന പ്രതീക്ഷകൾക്കിടയിൽ പുതിയ സിനിമ പ്രഖ്യാപിച്ചതോടെ, “ബിലാൽ ഇല്ലെങ്കിൽ അത് തുറന്നു പറയണം”, “എന്തിനാണ് വെറുതെ പ്രതീക്ഷ നൽകുന്നത്” എന്നിങ്ങനെയുള്ള കമന്റുകളുമായി മമ്മൂട്ടി ആരാധകർ തങ്ങളുടെ അതൃപ്തി അറിയിക്കുന്നുണ്ട്
ബാച്ച്‌ലർ പാർട്ടി (2012)
ഒരു ഓർമ്മപ്പെടുത്തൽ ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്‌മാൻ, കലാഭവൻ മണി, നിത്യ മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ആദ്യ ഭാഗത്തിൽ പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ളവർ അതിഥി താരങ്ങളായി എത്തിയിരുന്നു. സന്തോഷ് ഏച്ചിക്കാനവും ഉണ്ണി ആറും ചേർന്ന് രചന നിർവഹിച്ച ചിത്രം അമൽ നീരദ് പ്രൊഡക്ഷൻസാണ് നിർമ്മിച്ചത്. രണ്ടാം ഭാഗത്തിലെ താരനിരയെയും മറ്റ് അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
