Home » Blog » Kerala » ‘ബിജെപിക്കെതിരായ പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ല’- മന്ത്രി എൻ. ഷംസുദ്ദീൻ
13

തിരുവനന്തപുരം: ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മത സംഘടനകളിൽ ആശയ കുഴപ്പം ഉണ്ടാക്കാനാണ് പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നത്. മത സംഘടന നേതാക്കളെ കാര്യങ്ങൾ സർക്കാർ ബോധ്യപ്പെടുത്തും. വർഗീയ ഭിന്നത ഉണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി ആരോപിച്ചു.

വഖഫ് വിഷയത്തിൽ യാതൊരു ആശങ്കയും ഉണ്ടാവേണ്ട സാഹചര്യം ഇല്ല. തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ അന്തിമ വിധി കാക്കുകയാണ്. അതുവരെ തീരുമാനം നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്.