Home » Blog » Kerala » ബജറ്റ്: വിഴിഞ്ഞം ഭൂമി ഏറ്റെടുക്കാൻ 1000 കോടി; നാളികേര വികസനത്തിന് പ്രത്യേക പാക്കേജ്
KN_Balagopal-5

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തിനും കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതത്തിന് ശാശ്വത പരിഹാരത്തിനുമായി കോടികൾ നീക്കിവെച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. വിഴിഞ്ഞം പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കലിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 1,000 കോടി രൂപ കിൻഫ്രയിൽ നിക്ഷേപിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി മാത്രം 100 കോടി രൂപ ഉടൻ ലഭ്യമാക്കും. വിഴിഞ്ഞം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ വികസന കുതിപ്പിന് വേഗത കൂട്ടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സിന്റെ നവീകരണത്തിനായി ആറ് കോടി രൂപയും നാളികേര കർഷകരെ സഹായിക്കാൻ പ്രത്യേക വികസന പദ്ധതിയും ബജറ്റിൽ ഇടംപിടിച്ചു. നാളികേര മേഖലയിലെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കാൻ ഈ പദ്ധതി കരുത്തേകും.