ഫാ. വർഗീസ് മണവാളനെതിരെ ബസിലിക്ക കൂട്ടായ്മ രാപകൽ സമരം തുടങ്ങി

കൊച്ചി: സഭയുടെ സ്പെഷ്യൽ ട്രിബ്യൂണൽ കോടതി ബസിലിക്ക പള്ളിയിൽ നിന്ന് വിട്ട് പോകണമെന്ന് ആവശ്യപ്പെട്ട ഫാ. വർഗീസ് മണവാളൻ സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളിയിൽ നിന്ന് ഉടൻവിട്ട് പോകണമെന്ന് ആവശ്യപ്പെട്ട് ഏകീകൃത കുർബാനസഭ അനുകൂല വിശ്വസികൾ രാപകൽ സമരം നടത്തി.

അഡ്വ.മത്തായി മുതിരേന്തി സമരം ഉദ്ഘാടനം ചെയ്തു. ജോയി വെട്ടിക്കൽ, ജിമ്മി പുത്തിരിക്കൽ, ഒ.ഡി സേവിയർ , ജോർജ് ലോനപ്പൻ ,സിബി സെബാസ്റ്റ്യൻ, ജോൺസൺ കോനിക്കര,ആൻ്റണി പൊറത്തൂർ, സിജോ കണ്ണമ്പുഴ, മരിയ സേവ്യർ, ബിജു ആൻ്റണി, രാജു ചക്കി ശേരി, ജൻ്റി ഡിനു,ഗോഡ്ഫർ പുളിക്കൽ, മിനി ജോബി എന്നിവർ പ്രസംഗിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *