Zdxz-680x450.jpg

ദേശീയ ടീമിനായി 38-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച് റെക്കോർഡിട്ട പാകിസ്ഥാൻ ബോളർ ആസിഫ് ആഫ്രീദിക്ക് സ്വപ്ന സമാനമായ തുടക്കം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം മണ്ണിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിൽ 34.3 ഓവറിൽ 79 റൺസ് മാത്രം വഴങ്ങി ആഫ്രീദി ആറ് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.

ചരിത്രപരമായ അരങ്ങേറ്റം

ആഭ്യന്തര ക്രിക്കറ്റിൽ 57 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 60 ലിസ്റ്റ് എ മത്സരങ്ങളും കളിച്ച പരിചയസമ്പത്തുമായാണ് ആഫ്രീദി 38 വർഷവും 299 ദിവസവും പ്രായമുള്ളപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇതോടെ, ടെസ്റ്റ് ഫോർമാറ്റിൽ പാകിസ്ഥാൻ ടീമിനുവേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ കളിക്കാരനായി അദ്ദേഹം മാറി.

മത്സരത്തിൽ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 333 റൺസിനെതിരെ ദക്ഷിണാഫ്രിക്ക 404 റൺസ് എടുത്തു. രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാൻ, ഒടുവിൽ വിവരം ലഭിക്കുമ്പോൾ 18 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *