Home » Blog » Top News » പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി; മികച്ച കവറേജിന് മാധ്യമ അവാര്‍ഡ്
images (48)

അഷ്ടമുടി കായലില്‍ ജനുവരി 10ന് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റെ മികച്ച കവറേജിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം നല്‍കും. മികച്ച കവറേജിന് പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഏറ്റവും മികച്ച ഫോട്ടോഗ്രാഫര്‍ക്കും വീഡിയോഗ്രാഫര്‍ക്കുമാണ് അവാര്‍ഡ്. ജനുവരി 11 വരെ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ട്/ വാര്‍ത്തകളാണ് പരിഗണിക്കുക. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒരു കോപ്പി ബന്ധപ്പെട്ട പത്രത്തിന്റെ ന്യൂസ് എഡിറ്ററുടെയോ ബ്യൂറോ ചീഫിന്റെയോ സാക്ഷ്യപത്രം സഹിതം നല്‍കണം. ദൃശ്യമാധ്യമ റിപ്പോര്‍ട്ടുകളും അവാര്‍ഡിനായുള്ള ദൃശ്യങ്ങളും പെന്‍ഡ്രൈവിലാക്കി ബ്യൂറോ ചീഫിന്റെ സാക്ഷ്യപത്രം സഹിതം നല്‍കണം. ഫോട്ടോഗ്രാഫി അവാര്‍ഡിനായി ഫോട്ടോകള്‍ പ്രിന്റ് എടുത്ത് മേലധികാരിയുടെ സാക്ഷ്യപത്രവും പ്രസിദ്ധീകരിച്ച പത്രത്തിന്റെ കോപ്പിയും സഹിതം സമര്‍പ്പിക്കണം. എന്‍ട്രികള്‍ ജനുവരി 16 വൈകിട്ട് മൂന്നിനകം കലക്ടേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം.