കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് യുവാക്കൾക്ക് കൂടുതൽ അറിവ് പകരുന്നതിനും പ്രധാനമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനുമായി കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം ‘മൈ ഭാരത് ബഡ്ജറ്റ് ക്വസ്റ്റ് 2026’ മത്സരം സംഘടിപ്പിക്കുന്നു. കേന്ദ്ര സർക്കാരിന്റെ മേരാ യുവ ഭാരത് (https://mybharat.gov.in/) എന്ന പോർട്ടൽ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. 15 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ആദ്യ ഘട്ടത്തിൽ കേന്ദ്ര ബജറ്റിനെ ആസ്പദമാക്കിയുള്ള ഓൺലൈൻ ക്വിസ് മത്സരം നടത്തും. ക്വിസ് മത്സരത്തിൽ വിജയിക്കുന്നവര്‍ക്ക് ഉപന്യാസ രചന മത്സരത്തിലേക്ക് യോഗ്യത ലഭിക്കും. ഉപന്യാസ രചന മത്സരത്തിൽ സംസ്ഥാനതല വിജയികൾ ആവുന്നവർക്ക് കേന്ദ്ര ബജറ്റിനെ ആസ്പദമാക്കി പ്രധാനമന്ത്രിയുമായി ഓൺലൈൻ സംവാദത്തിന് അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9447377592
