high-court-kerala.jpg (1)

തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിലെത്തുന്ന വോട്ടർമാർ നീണ്ട നിര കാരണം തിരികെ പോകുന്ന അവസ്ഥ വരരുത്, അവർക്ക് മതിയായ സൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. വോട്ടർമാർക്ക് തത്സമയം തിരക്ക് സംബന്ധിച്ച് അറിയിപ്പുകൾ ലഭ്യമാകുന്ന വിധത്തിൽ ആപ്പ് സജ്ജീകരിക്കണമെന്ന് കോടതി നിർദേശിച്ചു. വോട്ടർമാർ ജനാധിപത്യത്തിൻറെ സൂപ്പർസ്റ്റാറുകളാണ്. അവരെ ബഹുമാനിക്കുകയും ബൂത്തുകളിൽ മികച്ച പരിഗണന നൽകുകയും വേണമെന്നും കോടതി പറഞ്ഞു.

വോട്ടർമാർ ജനാധിപത്യത്തിൻറെ സൂപ്പർ സ്റ്റാറുകളാണ്. അവരെ ബഹുമാനിക്കുകയും പരിഗണന നൽകുകയും വേണം. വോട്ടർ പോളിംഗ് ബൂത്തിൽ എത്തിയിട്ടും നീണ്ട നിര കാരണം വോട്ട് ചെയ്യാതെ മടങ്ങിയാൽ അത് ജനാധിപത്യത്തിൻറെ മരണമണിയെന്നും ഹൈക്കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *