Home » Blog » Kerala » പൊലീസ് മർദ്ദനത്തിൽ പരുക്കേറ്റു കിടക്കുന്ന സാക്ഷിയുടെ ജീവൻ അപകടത്തിൽ; വിവരങ്ങൾ കണ്ണീരോടെ പങ്കുവെച്ച് കുടുംബം
images - 2026-07-23T183705.754

ഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിനിടെയുണ്ടായ പൊലീസ് അതിക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 21 കാരി സാക്ഷിയുടെ അവസ്ഥ കണ്ണീരിലാഴ്ത്തുന്നതാണ്. കണ്ണീർവാതക പ്രയോഗത്തിലും തുടർന്നുണ്ടായ ലാത്തിച്ചാർജിലും നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ സാക്ഷി, ഡൽഹി ആർഎംഎൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ജീവനുവേണ്ടി പൊരുതുകയാണ്. തലച്ചോറിലേക്ക് ഓക്സിജൻ എത്തുന്നില്ലെന്നും സാക്ഷിയുടെ നില ഗുരുതരമാണെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

 

സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങൾ പുറത്തുവരാതിരിക്കാൻ പൊലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ് കുടുംബമുള്ളത്. മാധ്യമങ്ങളുടെ ശ്രദ്ധയിൽപെടാതിരിക്കാൻ സാക്ഷിയെ ഐസിയുവിനുള്ളിലെ പ്രത്യേക മുറിയിലേക്ക് മാറ്റുകയും, ആശുപത്രി രേഖകളിൽ പേര് ‘അജ്ഞാത’ എന്ന് രേഖപ്പെടുത്തുകയും ചെയ്തു. സാക്ഷി സംസാരിക്കുന്നുണ്ടെന്നും വെന്റിലേറ്ററിൽ നിന്ന് ഉടൻ മാറ്റുമെന്നുമാണ് ആശുപത്രി അധികൃതർ പുറമേ ഔദ്യോഗികമായി അറിയിക്കുന്നത്.

 

കഴിഞ്ഞ മൂന്ന് ദിവസമായി സാക്ഷിയുടെ അച്ഛനും സഹോദരനും ആശുപത്രി വാതിലിനു മുന്നിൽ കണ്ണീരോടെ കാവൽ നിൽക്കുകയാണ്. പ്രതിഷേധത്തിനിടെ സാക്ഷിക്കൊപ്പമുണ്ടായിരുന്ന സഹോദരി പരുക്കുകളോടെ വീട്ടിൽ വിശ്രമത്തിലാണ്. സാക്ഷിയുടെ ജീവന് വേണ്ടി പ്രാർത്ഥിച്ച് കുടുംബം കഴിയുമ്പോഴും, സംഭവത്തിന് പിന്നിലെ ദുരൂഹതകളും ആശങ്കകളും വർദ്ധിച്ചുവരികയാണ്.