Home » Blog » Kerala » പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു, കൺകുളിരെ കണ്ടു തൊഴുത് ഭക്തലക്ഷങ്ങൾ ഭക്തലക്ഷങ്ങൾ
sabarimala-680x450

ലക്ഷക്കണക്കിന് അയ്യപ്പഭക്തർ കാത്തിരുന്ന മകരവിളക്ക് ദർശനം പൂർത്തിയായി. വൈകുന്നേരം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ സന്നിധാനം ഭക്തിസാന്ദ്രമായി. മകരജ്യോതി ദർശിക്കാൻ ദിവസങ്ങളായി പറണശാലകൾ കെട്ടി കാത്തിരുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്ക് ഇത് പുണ്യനിമിഷമായി.

തിരുവാഭരണ ഘോഷയാത്രയും ദീപാരാധനയും

പന്തളം കൊട്ടാരത്തിൽ നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം 6:20 ഓടെ സന്നിധാനത്തെത്തി. ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ബോർഡ് അംഗങ്ങൾ എന്നിവർ ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ചു. തുടർന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി സോപാനത്തേക്ക് ആനയിച്ചു. അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തിയുള്ള ദീപാരാധന 6:40-ന് നടന്നു.

മകരജ്യോതി ദർശനം

ദീപാരാധന നടന്ന അതേസമയത്ത് തന്നെയാണ് പൊന്നമ്പലമേട്ടിൽ മൂന്നുതവണ മകരജ്യോതി തെളിഞ്ഞത്. “സ്വാമിയേ ശരണം അയ്യപ്പ” മന്ത്രധ്വനികളാൽ സന്നിധാനവും പരിസരപ്രദേശങ്ങളും മുഖരിതമായി. പമ്പ മുതൽ സന്നിധാനം വരെയുള്ള വിവിധ പോയിന്റുകളിൽ ഭക്തർ ജ്യോതി ദർശനത്തിനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.