Home » Blog » Kerala » പൊതുജനത്തിന്റെ സ്വൈരജീവിതത്തിനു ഭീഷണിയായി മാറുന്ന സ്ഥിരം കുറ്റവാളികൾക്കെതിരെ മാത്രമേ കാപ്പ നടപടി എടുക്കാവൂ: കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ
FB_IMG_1767539510061

പൊതുജനത്തിന്റെ സ്വൈരജീവിതത്തിനു ഭീഷണിയായി മാറുന്ന സ്ഥിരം കുറ്റവാളികൾക്കെതിരെ മാത്രമേ കാപ്പ (കേരള ആൻ്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് ) നിയമ പ്രകാരം നടപടി എടുക്കാവൂ എന്ന് മുൻ ഹൈക്കോടതി ജഡ്ജിയും കാപ്പ അഡ്വൈസറി ബോർഡ് ചെയർമാനുമായ പി. ഉബൈദ് പറഞ്ഞു. കാക്കനാട് കളക്ടറേറ്റ് ട്രെയിനിങ് ഹാളിൽ കാപ്പ നിയമത്തെ അടിസ്ഥാനമാക്കിയുള്ള ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒന്നിലധികം ക്രിമിനൽ കേസുകളിൽ പ്രതികളായ, കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാധ്യത ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യമുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെ മാത്രമേ കാപ്പ ചുമത്താവൂ. കേസുകളിൽ വരുന്ന അനാവശ്യമായ കാലതാമസം അവ തള്ളി പോകാൻ കാരണമായേക്കാം, കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ കൂട്ടിച്ചേർത്തു.

ജില്ലാ കളക്ടർ ജി. പ്രിയങ്ക, കാപ്പ അഡ്വൈസറി ബോർഡ് അംഗം പി എൻ സുകുമാരൻ, ജില്ലാ ലോ ഓഫീസർ മനു സോളമൻ എന്നിവർ പങ്കെടുത്തു.