താൻ അടുത്തിടെ പ്രകാശനം ചെയ്ത ‘ഇതാണെന്റെ ജീവിതം’ എന്ന ആത്മകഥയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഇ.പി. ജയരാജൻ രംഗത്തെത്തി. പുസ്തകം വിമർശിക്കുന്നവർ എല്ലാവരും അത് വായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുസ്തകം വായിച്ചിരുന്നെങ്കിൽ എല്ലാ കാര്യങ്ങൾക്കും വ്യക്തത വരുമായിരുന്നു എന്നും, എന്നിട്ടും സംശയമുണ്ടെങ്കിൽ കണ്ണൂരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വെച്ച് എല്ലാത്തിനും മറുപടി പറയുമെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.
