കൊച്ചി: ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് (TMPV) ‘നെക്സ്റ്റ് ജെൻ ടിയാഗോ’ വിപണിയിലിറക്കി. കോസ്‌മെറ്റിക് അപ്‌ഡേറ്റുകളോടെ ഫെയ്‌സ്‌ലിഫ്‌റ്റ് ചെയ്‌ത പതിപ്പുകളാണ് പുറത്തിറക്കിയത്. പെട്രോൾ, പെട്രോൾ + സിഎൻജി (ബൈ-ഫ്യൂവൽ), ഇലക്ട്രിക് എന്നിവയുൾപ്പെടെ എല്ലാ ഇന്ധന ഓപ്‌ഷനുകളിലും അപ്‌ഡേറ്റ് ചെയ്‌ത പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. ഐസിഇ (ICE – പെട്രോൾ/സിഎൻജി) പതിപ്പിന് വെറും ₹4.69 ലക്ഷവും, ഇലക്ട്രിക് പതിപ്പിന് ₹6.99 ലക്ഷവുമാണ് പ്രാരംഭ വില.
പുതിയ ലുക്ക് , മികച്ച സാങ്കേതികവിദ്യ , വിപുലമായ ചോയ്‌സുകൾ , സാമ്പത്തിക ലാഭം, മികച്ച സുരക്ഷ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഈ സെഗ്‌മെന്റിൽ വലിയൊരു കുതിച്ചുചാട്ടമാണ് നെക്സ്റ്റ് ജെൻ ടിയാഗോ നടത്തുന്നത്. ഭാവി മുൻകൂട്ടി കണ്ടുകൊണ്ടുള്ള പൊതുവായ ഡിസൈൻ ഫിലോസഫിയിലാണ് നെക്സ്റ്റ് ജെൻ ടിയാഗോയുടെ ഐസിഇ, ഇലക്ട്രിക് വേരിയന്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്കനുസരിച്ച് വൈവിധ്യമാർന്നതും ആകർഷകവുമായ നിറങ്ങളിൽ ഇവ ലഭ്യമാണ്.
ഡ്യുവൽ ടോണുള്ള വാരണാസി വൈബ്രൻസ്, പാംഗോങ് പൾസ്, സോബോ സർജ്, പ്യുവർ ഗ്രേ, ഡേറ്റോണ ഗ്രേ,പ്രിസ്റ്റൈൻ വൈറ്റ് എന്നിവയുൾപ്പെടെ ആറ് ഡ്യുവൽ ടോൺ കളർ ഓപ്‌ഷനുകളിലാണ് ഈ ഹാച്ച്ബാക്കിന്‍റെ ICE പതിപ്പുകൾ ലഭ്യമാവുക. അതേസമയം ഇലക്‌ട്രിക് പതിപ്പുകൾ പ്യുവർ ഗ്രേ, ഡേറ്റോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ് എന്നീ മൂന്ന് ഡ്യുവൽ ടോൺ നിറങ്ങളിൽ ലഭ്യമാവും. എല്ലാ മോഡലുകളുടെയും ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്.
