പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവരാണോ നിങ്ങൾ എന്നാൽ എന്തുകൊണ്ടും ഡിസംബർ മാസം അതിനനുയോജ്യമാണ്. ഇന്ത്യയിലെ വാഹന നിർമാതാക്കൾ ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകളാണ് ഡിസംബറിൽ ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ നല്ല ഓഫറിൽ ലഭിക്കും. പുതുവർഷത്തിൽ വാഹനത്തിനു വില വർധിക്കാനാണ് സാധ്യത.
പൊതുവേ വിൽപന കുറഞ്ഞ മാസമാണ് ഡിസംബർ, അതുകൊണ്ട് തന്നെ മിക്ക കമ്പനികളും ഈ വർഷം നിർമ്മിച്ച വാഹനങ്ങൾ വിറ്റു തീർക്കാനാണ് ശ്രമിക്കുന്നത്. അതിനായി മികച്ച ഓഫറുകളും കൊടുക്കും. ശേഷം ജനുവരിയിൽ വീണ്ടും വാഹനങ്ങൾക്ക് വില വർധിക്കുകയും ചെയ്യും. മോഡലുകളിൽ വലിയ മാറ്റങ്ങളുണ്ടാകില്ലെങ്കിലും ഡിസംബറിൽ വാങ്ങുന്ന വാഹനത്തിന് റീസെയിൽ വാല്യു ജനുവരിയിലെ വാഹനത്തിനൊപ്പമുണ്ടാകില്ല. ഡിസംബർ 31ന് വാങ്ങിയാലും യൂസ്ഡ് കാർ വിപണിയിൽ അത് ആ വർഷത്തെ മോഡലായിയാണ് പരിഗണിക്കപ്പെടുക.
7-8 വരെക്കാണ് വാഹനം വാങ്ങുന്നതെങ്കിൽ റീസെയിൽ വാല്യുവിനെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതായിട്ടില്ല. ഡിസംബറിൽ തന്നെ വാഹനം വാങ്ങുകയും ജനുവരിയിലെ വിലയിൽ നിന്നും രക്ഷപ്പെടുകയും ചെയ്യാം.സെക്കൻഡ് ഹാൻഡ് വിപണിയിൽ 7-8 വർഷമായ വാഹനത്തിന് വലിയ വില വ്യത്യാസം ഉണ്ടാകാനിടയില്ല. 2-3 വർഷത്തിനുള്ളിൽ വിൽക്കാനാണ് പദ്ധതിയെങ്കിൽ ഡിസംബറിലെ താൽകാലിക ലാഭം നഷ്ടമുണ്ടാക്കിയേക്കാം.
