Home » Blog » Uncategorized » പുതുവർഷത്തിൽ ആകർഷകമായ ഓഫറുകളുമായി ജിയോ; അൺലിമിറ്റഡ് ഡാറ്റയ്‌ക്കൊപ്പം ഗൂഗിൾ ജെമിനൈ എഐയും സൗജന്യം
jio-phn-680x450

പുതുവർഷത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളുമായി റിലയൻസ് ജിയോ. കൂടുതൽ വാലിഡിറ്റിയും ഒടിടി പ്ലാറ്റ്ഫോമുകളും ഗൂഗിൾ ജെമിനൈ എഐയുടെ പ്രീമിയം സേവനങ്ങളും ഉൾപ്പെടുന്നതാണ് പുതിയ പ്ലാനുകൾ.

ഇതിൽ ആദ്യം വരുന്ന പ്ലാനാണ് 3,599 രൂപയുടെത്. ഹീറോ ആനുവൽ റീചാർജ് എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രതിമാസം 300 രൂപയാണ് ചിലവ് വരുന്നത്. പ്രതിദിനം 2.5 ജിബിയാണ് ഇന്റർനെറ്റ് ലഭിക്കുക. എന്നാൽ, 5ജി നെറ്റ്‌വർക്ക് ഉള്ളിടത്ത് അൺലിമിറ്റഡ് 5ജി ഡേറ്റ ആസ്വദിക്കാം. ഇതിന് പുറമെ 18 മാസത്തേക്ക് ഗൂഗിൾ ജെമിനൈ പ്രോ സബ്‌സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കും. എഐ ടൂളുകൾ ഉപയോഗിക്കുന്നവർക്ക് ഫ്രിയായി ടൂളുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇനി നിങ്ങൾക്ക് ഒരു വർഷത്തേക്കുള്ള പ്ലാനല്ല വേണ്ടത് എന്നുണ്ടെങ്കിൽ 500 രൂപയുടെ പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 28 ദിവസമാണ് കാലാവധി. പ്രതിദിനം 2 ജിബി ഇന്റർനെറ്റിന് പുറമെ പരിധിയില്ലാത്ത 5ജി ഇന്റർനെറ്റും പ്ലാനിന്റെ ഭാഗമാണ്. പരിധിയില്ലാത്ത കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും. യൂട്യൂബ് പ്രീമിയം, ജിയോ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡീയോ മൊബൈൽ എഡിഷൻ, സോണി ലിവ്, സീ5, ലയൻസ്‌ഗേറ്റ് പ്ലേ, ഡിസ്‌കവറി പ്ലസ്, സൺ നെക്സ്റ്റ്,ഹോയ്‌ചോയ്, ഫാൻകോഡ്, ചൗപൽ, പ്ലാനറ്റ് മറാത്തി, കാഞ്ച ലങ്ക തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളാണ് ലഭിക്കുക. 18 മാസത്തെ സൗജന്യ ഗൂഗിൾസ ജെമിനൈ പ്രോയും ലഭിക്കും.

ഫ്ളെക്സി പാക്ക് 103

ഇതൊരു ആഡ്-ഓൺ പ്ലാനാണ്. നിലവിലുള്ള പ്ലാനിനൊപ്പം 5 ജിബി അധിക ഡാറ്റയും ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന പ്രാദേശിക അല്ലെങ്കിൽ അന്തർദേശീയ ഒടിടി പാക്കുകളും ലഭിക്കും. 28 ദിവസമാണ് ഇതിന്റെ കാലാവധിയായി വരുന്നത്.