Home » Blog » Business » പുതിയ കാമ്പെയ്‌നുമായി ആക്സിസ് മാക്സ് ലൈഫ്
5
കൊച്ചി- ആക്സിസ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡ് പുതിയ കാമ്പെയ്ന്‍ പുറത്തിറക്കി. ബ്രാന്‍ഡ് അംബാസഡര്‍മാരായ രോഹിത് ശര്‍മ്മയും റിതിക സജ്ദേഹയുമാണ് ‘ഭരോസ തും ഹോ’ എന്ന കാമ്പെയിനിലുള്ളത്. സേവിംഗ്‌സ്, പ്രൊട്ടക്ഷന്‍, റിട്ടയര്‍മെന്റ് വിഭാഗങ്ങളിലുടനീളം വിശ്വസനീയ പങ്കാളിയെന്ന നിലയില്‍ ആക്‌സിസ് മാക്‌സ് ലൈഫിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന രീതിയിലാണ്  കാമ്പെയ്ന്‍ ചിത്രീകരിച്ചിരിക്കുന്നത്.

‘ആക്‌സിസ് മാക്‌സ് ലൈഫില്‍, വിശ്വാസം നേടിയെടുക്കുന്നത് പ്രവര്‍ത്തനത്തിലൂടെയാണെന്നും ക്ലെയിമുകള്‍ മാനിക്കുന്നതിനും കുടുംബങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അവരെ സംരക്ഷിക്കുന്നതിനുമുള്ള ഞങ്ങളുടെ സ്ഥിരമായ പ്രതിബദ്ധതയില്‍ നിന്നാണ് ഇത് ആരംഭിക്കുന്നതെന്നും ആക്‌സിസ് മാക്‌സ് ലൈഫ് ഡയറക്ടറും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ രാഹുല്‍ തല്‍വാര്‍ പറഞ്ഞു.