Home » Blog » Kerala » ‘പി. പ്രസാദ് എന്തിനാണ് തന്നെ കമ്മ്യൂണിസം പഠിപ്പിക്കാൻ വരുന്നത്?’; മന്ത്രിക്കെതിരെ ചേർത്തലയിൽ പ്രചരണത്തിന് ഇറങ്ങുമെന്ന് ജി. സുധാകരൻ
9

ആലപ്പുഴ: മന്ത്രി പി. പ്രസാദിനെതിരെ ചേർത്തലയിൽ പ്രചരണത്തിന് ഇറങ്ങുമെന്ന് ജി. സുധാകരൻ. സിപിഐയിൽ ഒരാൾ മാത്രമാണ് തനിക്കെതിരെ പ്രസ്താവന നടത്തിയത്. ‘പി. പ്രസാദ് എന്തിനാണ് തന്നെ കമ്മ്യൂണിസം പഠിപ്പിക്കാൻ വരുന്നത്?’ എന്നും സുധാകരൻ ചോദിച്ചു.

അമ്പലപ്പുഴ മണ്ഡലത്തിൽ നൂറിലധികം കേന്ദ്രങ്ങളിൽ പ്രസംഗിക്കും. പോസ്റ്ററുകളും ബാനറുകളും അധികമല്ലാതെ ഉണ്ടാകും. തനിക്ക് പാർലമെന്ററി മോഹം എന്ന് പറയുന്നവർക്ക് നാണവും മാനവും ഉണ്ടോയെന്നും പറയുന്നവർ കണ്ണടച്ച് ഇരിക്കുകയാണോയെന്നും സുധാകരൻ ചോദിക്കുന്നു.

“ഇന്നലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി സ്വീകരണം നൽകി. യുഡിഎഫ് സീറ്റ് ഒഴിച്ചിട്ടത് അവരുടെ ഉത്തരവാദിത്വം. താൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി പ്രചരണം ആരംഭിക്കും. സഹായിക്കാൻ ഏത് രാഷ്ട്രീയ പാർട്ടികൾക്കും മുന്നോട്ട് വരാം. പിണറായി വിജയൻ മൂന്നാമത് മുഖ്യമന്ത്രിയാവുന്ന കാര്യത്തിൽ താൻ നിലപാട് മാറ്റിയിട്ടില്ല. അങ്ങനെ വ്യാഖ്യാനിച്ചത് ചില ചാനലുകാർ. മുഖ്യമന്ത്രി ആകുന്നതിൽ സന്തോഷമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നു പറഞ്ഞു. എന്നാൽ മൂന്നാം ഊഴം കിട്ടുന്ന കാര്യത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ വോട്ട് ചെയ്യില്ല. മൂന്നാമത് വരാനുള്ള സാധ്യത വിഫലമാകാനാണ് സാധ്യത. സന്തോഷം എന്നു പറഞ്ഞു, താൻ എന്തിന് പിണറായി വിജയനെ ചീത്ത പറയണം.” – സുധാകരൻ വിശദീകരിച്ചു.

എ.എം ആരിഫിന് പാർലമെന്ററി വ്യാമോഹം ഇല്ലേയെന്ന് ജി. സുധാകരൻ ചോദിച്ചു. ആറാം തവണയാണ് ഇപ്പോൾ മത്സരിക്കുന്നത്. പത്തോ പതിനഞ്ച് പേര് മൂന്നും നാലും തവണയാണ് മത്സരിക്കുന്നത്. കൈരളിക്കെതിരെ ആദ്യകാലത്ത് പണം സ്വരൂപിച്ചു കൊടുത്ത ആളാണ് താൻ. കൈരളിയുടെ റിപ്പോർട്ടർ കമ്മ്യൂണിസ്റ്റുകാരൻ അല്ല എന്നും ജി. സുധാകരൻ പറഞ്ഞു.