images (67)

2025-26 അധ്യയന വർഷത്തെ പി.ജി.മെഡിക്കൽ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായി, പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടാൻ അപേക്ഷ നൽകിയവർ നവംബർ 6 രാവിലെ 11 ന് തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഹാജരാകണം. മെഡിക്കൽ ബോർഡിൽപങ്കെടുക്കാത്ത അപേക്ഷകരെ പി ജി മെഡിക്കൽ കോഴ്‌സുകളിലേക്കു ഭിന്നശേഷി വിഭാഗo സീറ്റുകളിലേക്ക് അല്ലോട്‌മെന്റിനായി പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2332120 | 0471-2338487 | 0471-2525300.

Leave a Reply

Your email address will not be published. Required fields are marked *