നഗരത്തിലെ കാടാംകോട് വെച്ച് അഴുക്കുചാലിന്റെ സ്ലാബ് തകർന്ന് വീണ് എൽഎൽബി വിദ്യാർത്ഥിനിക്ക് പരിക്ക്. അപകടത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് വകുപ്പിന്റെ ഒരു സെമിനാറിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് അൽ അമീൻ എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിനിയായ രഹത ഫർസാനക്ക് അപകടം സംഭവിച്ചത്. കാൽനടയായി പോവുകയായിരുന്ന രഹത അഴുക്കുചാലിന്റെ തകർന്ന സ്ലാബിലൂടെ കാനയിലേക്ക് വീഴുകയായിരുന്നു.
